ADVERTISEMENT

സൈമ പുരസ്കാര വേദിയിൽ അതിഥിയായി എത്തിയ രൺവീർ സിങിന് അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ തല്ല്. ബെംഗളൂരിൽ നടന്ന സൈമ പുരസ്കാര ചടങ്ങിലെ റെഡ് കാർപറ്റിൽ വച്ചാണ് സംഭവം. 

 

റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ആരാധകരിൽ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരന്‍. അതിനിടെ അബദ്ധത്തില്‍ രൺവീറിന്റെ കവിളിൽ സുരക്ഷാജീവനക്കാരന്റെ കൈ വന്ന് അടിക്കുകയായിരുന്നു.

 

അടി കൊണ്ട ശേഷം കവിളിൽ രൺവീർ തടവുന്നത് വിഡിയോയിൽ കാണാം. ഇങ്ങനെയൊരു പ്രശ്നം സംഭവിച്ചിട്ടു പോലും അതു വക വയ്ക്കാതെ ആരാധകർക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് രൺവീർ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com