സ്റ്റൈലിഷ് ലുക്കിൽ നിമിഷ സജയൻ; നവരാത്രി ആഘോഷവുമായി മാളവിക

nimisha-sajayan-latest-3
ചിത്രത്തിന് കടപ്പാട്: instagram.com/nimisha_sajayan
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായി മാളവിക മോഹനന്റെയും നിമിഷ സജയന്റെയും പുതിയ ചിത്രങ്ങൾ. നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് ഏറ്റവും പുതിയ ചിത്രങ്ങളുമായി മാളവിക എത്തിയത്. വൈഷ്ണവ് പ്രവീൺ ആണ് മനോഹര ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്. സിനിമകളിൽ നാടൻ ലുക്കുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നിമിഷയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

nimisha-sajayan-latest-33
nimisha-sajayan-34

അതേസമയം മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് മാളവിക. ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവ്. മാത്യു തോമസ് ആണ് സിനിമയിൽ നടിക്കൊപ്പം പ്രധാന കഥാപാത്രമാകുന്നത്. 2017ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിനു ശേഷം മാളവിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA