നടി പ്രിയ പി. വാരിയറുടെ ഗ്ലാമർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിനിമയിൽ നിന്നും ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് പ്രിയ. നടിയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറി.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, രഞ്ജിത് ശങ്കറിന്റെ 4 ഇയേഴ്സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.