നടി കീർത്തി സുരേഷിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അള്‍ട്രാ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെടുന്നത്.

റിമ കല്ലിങ്കൽ, റാഷി ഖന്ന, കൃതി ഷെട്ടി, ശ്രീയ ശരൺ, ദിവ്യ സത്യരാജ് തുടങ്ങി നിരവധി താരങ്ങളും നടിയുടെ വസ്ത്രത്തെയും സ്റ്റൈലിനെയും പ്രശംസിച്ചെത്തി.
ഭോല ശങ്കർ, ദസറ എന്നിവയാണ് നടിയുടെ പുതിയ തെലുങ്ക് പ്രോജക്ടുകൾ. ടൊവിനോ തോമസ് നായകനായി എത്തുന്ന വാശിയാണ് കീർത്തിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.