ഐശ്വര്യ ലക്ഷ്മിയും നടൻ അർജുൻ ദാസും പ്രണയത്തിലോ?; ചർച്ചയായി ഫോട്ടോ

aishwarya-lekhmi-arjun
SHARE

‘പ്രണയം തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി. കാമുകനൊപ്പമുള്ള ചിത്രവും നടി പുറത്തുവിട്ടു’. തമിഴ്–തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച ഗോസിപ്പുകൾ പരക്കുന്നത്. തമിഴ് യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ഒരു ചിത്രം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ചർച്ചകള്‍ക്ക് തുടക്കം.  ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകരും കമന്റുമായി എത്തി. നിങ്ങൾ തമ്മിൽ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. മാത്രമല്ല നടിയുടെ അടുത്ത സുഹൃത്തുക്കൾ ഇരുവരെയും അഭിനന്ദിച്ച് രംഗത്തുവന്നതും ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കി.

പുതിയ സിനിമയുടെ പ്രഖ്യാപനമായിരിക്കും, സസ്പെൻസ് വയ്ക്കാതെ കാര്യം പറയൂ എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ വരുന്നത്. എന്തായാലും വിഷയത്തിൽ ഐശ്വര്യയോ അർജുനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകൾ ഉണ്ടായിരുന്ന സീരിസിൽ ലോണേഴ്സ് എന്ന കഥയിലാണ് അർജുൻ എത്തിയത്. നിഴൽ തരും ഇദം എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്. അതേസമയം കിങ് ഓഫ് കൊത്ത, ക്രിസ്റ്റഫർ, പൊന്നിയിൻ സെൽവൻ2 എന്നീ സിനിമകളാണ് ഐശ്വരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെട്ടത്. മാസ്റ്ററിലും മികച്ച വേഷമായിരുന്നു താരത്തിന്റേത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS