സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നുവിന്റെ പ്രീമിയറിൽ തിളങ്ങി രശ്മിക മന്ദാന. ശാന്തനു ബാഗ്ചി സംവിധാനം ചെയ്ത സിനിമയുടെ സ്പെഷൽ സ്ക്രീനിങ് ആണ് മുംബൈയിൽ വച്ച് നടന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കൾക്കുവേണ്ടിയാണ് നായകനായ സിദ്ധാർഥ് ഷോ സംഘടിപ്പിച്ചത്. സിദ്ധാർഥിന്റെ കാമുകിയും നടിയുമായ കിയാര അഡ്വാനിയും സിനിമ കാണാൻ എത്തിയിരുന്നു.
നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 19നാണ് ചിത്രം റിലീസിനെത്തിയത്. കുമുദ് മിശ്ര, ഷരിബ് ഹാഷ്മി, പർമീത് സേതി എന്നിവരാണ് മറ്റ് താരങ്ങൾ.
സാങ്കൽപിക സ്പൈ ത്രില്ലറാണ് മിഷൻ മജ്നു. 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നടക്കുന്നതിന് തൊട്ടു മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്.