ഓറഞ്ചിൽ മുങ്ങി അഹാന കൃഷ്ണ; ഗ്ലാമർ ഫോട്ടോഷൂട്ട്

ahaana-krishna
SHARE

അടിമുടി ഓറഞ്ച് നിറമുള്ള സ്യൂട്ടിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ. ഫ്രഷായി പിഴിഞ്ഞ ഓറഞ്ച് ജ്യൂസ് ആണ് തനിക്കിഷ്‌ടമെന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്. പ്ലാൻ ബി ആക്‌ഷൻസ് ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ. സ്റ്റൈലിസ്റ്റ് അഫ്ഷീൻ ഷാജഹാൻ. മേക്കപ്പ് ആൻഡ് ഹെയർ ഫെമി ആന്റണി.

അഹാനയ്ക്ക് വൗ പറഞ്ഞുകൊണ്ട് സിനിമാ, മോഡലിങ് രംഗത്തെ സുഹൃത്തുക്കളും സഹോദരിമാരും കമന്റുകളുമായി എത്തി.

ഡീപ് കട്ട് നെക്കുള്ള കോട്ടും, മിനിമൽ ആഭരണങ്ങളുമാണ് അഹാനയുടെ വേഷം. ഗ്ലാമറിൽ വ്യത്യസ്തത പുലർത്തുന്നയാളാണ് അഹാന കൃഷ്ണ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എക്സിക്യൂട്ടീവ് ലുക്കിൽ നടത്തിയിട്ടുള്ള ഈ പരീക്ഷണം.

നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS