നടി ജയസുധയ്ക്ക് മൂന്നാം വിവാഹം?

jayasudha
SHARE

നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് വാര്‍ത്തകള്‍. 64 വയസ്സുകാരിയായ നടി ഒരു അമേരിക്കന്‍ വ്യവസായിയെ ആണ് വിവാഹം ചെയ്തതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ നടിയോട് അടുത്തുള്ള വൃത്തങ്ങൾ ഈ വാര്‍ത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. വാരിസ് തെലുങ്ക് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ജയസുധയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

ചോദ്യം ചെയ്യപ്പെടുന്നയാള്‍ ഒരു എന്‍ആര്‍ഐ ആണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമാതാവാണ് അദ്ദേഹമെന്നും നടി പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ജയസുധയും നിർമാതാവും പ്രണയത്തിലാണെന്നും രഹസ്യ വിവാഹം ചെയ്തുമെന്നുമാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിൽ വരുന്ന വാർത്ത. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നിറഞ്ഞു കഴിഞ്ഞു.

വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വര്‍ഷത്തില്‍ താരം രണ്ടാമതും വിവാഹിതയായി. നിതിന്‍ കപൂര്‍ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നിഹാർ, ശ്രേയൻ. ബൈപോളാർ അസുഖത്തെ തുടർന്ന് 2017 ൽ നിതിന്‍ ആത്മഹത്യ ചെയ്തു. 

വിജയ് നായകനായി എത്തിയ വാരിസിൽ ആണ് ജയസുധ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ വിജയ്‌യുടെ അമ്മയായാണ് ജയസുധ അഭിനയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS