സാരിയിൽ ഗ്ലാമറസായി ലയ സിംസൺ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

laya-simpson
SHARE

നടി ലയ സിംസന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അമീൻ ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങൾക്കു പിന്നിൽ. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി സിനിമയിൽ സജീവമായി മാറിയ നടിയാണ് ലയ. 2019 ൽ അഭിനയ രംഗത്ത് തുടക്കമിട്ട ലയ ഗാനഗന്ധർവ്വൻ, പ്രതി പൂവൻ കോഴി, ഷൈലോക്ക്, ദൃശ്യം 2, മാലിക്, വൺ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വളരാരുമുഖിയം എന്ന ചിത്രത്തിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിച്ചു.

എൻജിനീയറിങ് ബിരുദധാരിയായ ലയ നാല് വർഷം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറായി ജോലിചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായതിനുശേഷം ജോലി ഉപേക്ഷിച്ചു. അതിനുശേഷം ലയാസ് കിച്ചൺ എന്ന ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനം തുടങ്ങി. മകൾക്ക് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ലയയുടെ ജീവിതത്തിലും വഴിത്തിരിവായി. മകളഭിനയിച്ച ആ പരസ്യചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ലയയും അഭിനയിച്ചു. അതായിരുന്നു അഭിനയത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്. തുടർന്ന് പതിഞ്ചോളം പരസ്യ ചിത്രങ്ങൾ ചെയ്തു. 

മോഡലിങിനോടും ഫാഷനോടും ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്ന ലയയ്ക്ക് പരസ്യങ്ങളോടൊപ്പം സിനിമകളിലും അവസരങ്ങൾ ലഭിച്ചു. ഭര്‍ത്താവ് ബിബിന്‍ വിന്‍സെന്റ് ജിയോജിത്തിലെ ജനറല്‍ മാനേജറാണ്. മക്കള്‍: ആന്റണി, ജോസഫ്, എയ്ഞ്ചല്‍.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹയ’യാണ് ലയ അവസാനമായി അഭിനയിച്ച മലയാള ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS