വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു; രശ്മിക മന്ദാനയക്ക് വിമർശനം; വിഡിയോ

rashmima-mandana-dress
SHARE

പൊതുവേദിയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങുകയാണ് നടി രശ്മിക മന്ദാന. സീ സിനി അവാർഡ്സ് 2023ൽ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമർശകരെ ചൊടിപ്പിച്ചത്. വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമർശനം. നടി ഇപ്പോൾ ഉർഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. പാപ്പരാസികൾക്കു മുന്നിലെത്തിയ നടി വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വിഡിയോയിലും പ്രകടമാണ്.

ബോളിവുഡിലും തെന്നിന്ത്യയിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സിദ്ധാർഥ് മൽഹോത്ര നായനാകയെത്തിയ മിഷൻ മജ്നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമൽ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകൻ.

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2വിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്. വിജയ് ചിത്രം വാരിസ് ആണ് നടിയുടേതായി റിലീസിനെത്തിയ അവസാന തെന്നിന്ത്യൻ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS