ആരാധകരെ ഞെട്ടിക്കുന്ന ഏപ്രിൽ ഫൂൾ വിഡിയോയുമായി നടി അഭിനയ. ജീവിതം തകർന്ന് ആത്മഹത്യക്കുറിപ്പ് എഴുതുന്ന തരത്തിലുള്ള ഒരു വിഡിയോയുമായാണ് അഭിനയ സോഷ്യൽ മീഡിയയിൽ എത്തിയത്. ഇനിയും സഹിക്കാനും കാത്തിരിക്കാനും കഴിയില്ലെന്ന തലക്കെട്ടോടുകൂടി വന്ന വിഡിയോ കണ്ടു തുടങ്ങിയപ്പോൾ ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടി .എന്നാൽ വിഡിയോയ്ക്കൊടുവിലാണ് ഏപ്രിൽ ഫൂൾ ആയിരുന്നു എന്ന് എഴുതിkdകാണിക്കുന്നത്.
‘‘ഇനിയും വിശ്വസിച്ചും പ്രതീക്ഷിച്ചും കാത്തിരിക്കാൻ എനിക്ക് കഴിയില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇതുവരെ എന്നെ ഏറെ വേദനിപ്പിച്ചിരുന്ന ഇക്കാര്യം ഇപ്പോൾ എന്റെ ഹൃദയത്തെ തകർത്തുകളഞ്ഞു’’. –ഇതായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്. അഭിനയ വിഡിയോയിൽ തകർത്ത് അഭിനയിക്കുകയും ചെയ്തു.
വിഡിയോയുടെ ആദ്യഭാഗം മാത്രം കണ്ട് അഭിനയയെ ആശ്വസിപ്പിക്കുന്ന കമന്റുമായെത്തിയ പലരും ഒടുവിൽ താരത്തെ വിമർശിക്കുകയും ചെയ്തു. പേരുപോലെ തന്നെ അഭിനയ നല്ല അഭിനയം കാഴ്ചവച്ചു എന്നുപറയുന്നവരുമുണ്ട്.