ജ്വാല ഗുട്ടയുമായും വിവാഹമോചനത്തിനൊരുങ്ങി വിഷ്ണു?; ഒടുവിൽ ട്വീറ്റിന് വിശദീകരണവുമായി താരം

vishnu-jwala
SHARE

ട്വീറ്റിൽ പുലിവാല് പിടിച്ച് തമിഴ് നടൻ വിഷ്ണു വിശാൽ. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ ഏറെ വിഷമകരമായ ഒരു ട്വീറ്റ് നടൻ പോസ്റ്റ് ചെയ്തത്. ‘‘ ഞാൻ പലതവണ പരിശ്രമിച്ചു, വീണ്ടും പരാജയപ്പെട്ടു. വീണ്ടും അറിയുന്നു. ഇതിനു മുമ്പുള്ളത് പരാജമായിരുന്നില്ല, എന്റെ തെറ്റുമായിരുന്നില്ല. അത് വിശ്വാസവഞ്ചനയായിരുന്നു.’’–ഇതായിരുന്നു താരത്തിന്റെ ട്വീറ്റ്. ജീവിതപാഠങ്ങൾ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ട്വീറ്റ്. എന്നാൽ ട്വീറ്റ് അൽപ സമയം കഴിഞ്ഞപ്പോൾ നടൻ നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ നടന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചായി ട്വിറ്ററിലെ ഊഹാപോഹങ്ങൾ.

വിഷ്ണുവിന്റെ രണ്ടാം വിവാഹവും പരാജയത്തിലേക്കാണെന്നും ജ്വാല ഗുട്ടയുമായി താരം പിരിയാൻ ഒരുങ്ങുകയാണെന്നും ഗോസിപ്പുകോളങ്ങളിൽ വാർത്ത പടർന്നു. രഞ്ജിനി നട്‌രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ൽ ഇവർ വിവാഹിതരായി. 2018ല്‍ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2021ൽ വിഷ്ണുവും ഇന്ത്യൻ ബാഡ്മിന്റനിലെ ഗ്ലാമർ താരം ജ്വാല ഗുട്ടയും വിവാഹിതരായി. എന്തായാലും വിവാഹമോചന വാർത്ത സമൂഹമാധ്യമങ്ങളിൽ തീപോലെ പടർന്നതോടെ വിശദീകരണവുമായി നടൻ തന്നെ രംഗത്തുവന്നു.,

vishnu-tweet

‘‘എല്ലാവർക്കും നമസ്‌‌കാരം. കുറച്ചുദിവസങ്ങൾക്കു മുൻപ് എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രഫഷനൽ ജീവിതത്തെ ഉദ്ദേശിച്ച് ഞാൻ എഴുതിയ വാക്കുകളായിരുന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല. ഒരാൾക്കു കൊടുക്കാൻ കഴിയുന്ന വിലപ്പെട്ട സമ്മാനം വിശ്വാസമാണ്. അതിൽ നമ്മൾ പരാജയപ്പെട്ടാൽ നമ്മെത്തന്നെ കുറ്റപ്പെടുത്തുകയാണ് പതിവ്. അതിനായി നമ്മെ സ്വയം ഒരുക്കുക.’’–വിഷ്ണു വിശാൽ പറഞ്ഞു.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിലാണ് വിഷ്ണു ഇപ്പോൾ അഭിനയിക്കുന്നത്. ലൈക പ്രൊഡക്‌ഷൻസ് നിര്‍മിക്കുന്ന ചിത്രത്തിൽ രജനികാന്തും അതിഥി വേഷത്തിലെത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA