ADVERTISEMENT

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ടയും താരസുന്ദരി സമാന്തയും ആലപ്പുഴയിൽ. ഇരുവരും പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രമായ ‘ഖുശി’യുടെ ഷൂട്ടിങ് ഇപ്പോൾ ആലപ്പുഴയിലാണ് പുരോഗമിക്കുന്നത്. കായലിൽ ബോട്ടിങ് ആസ്വദിക്കുന്ന വിഡിയോ വിജയ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയുണ്ടായി. കശ്മീർ ആയിരുന്നു സിനിമയുടെ ആദ്യ ലൊക്കേഷൻ.

 

ഉടൻ റിലീസ് ആകുന്ന 'ശാകുന്തളം' എന്ന ചിത്രത്തിന്റെ പ്രമോഷനിൽ നിന്ന് ഇടവേളയെടുത്താണ്‌ സമാന്ത ഖുശിയുടെ ലൊക്കേഷനിലെത്തിയത്. ചിത്രം സെപ്റ്റംബര് ഒന്നിന് റിലീസ് ചെയ്യും.  ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രം പ്രധാനമായും ഒരു പാരമ്പര്യേതര പ്രണയകഥയാണ് പറയുന്നത്. സച്ചിൻ ഖേദേക്കർ, മുരളി ശർമ, ജയറാം, ലക്ഷ്മി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, അലി, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

ഗുണശേഖർ സംവിധാനം ചെയ്യുന്ന 'ശാകുന്തളം' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സമാന്ത. സമാന്തയ്ക്ക് പുറമെ ദേവ് മോഹനും അർഹയും അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 15 ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com