ഫൺ വിഡിയോ പങ്കുവച്ച് ശോഭിത; ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

aishwarya-lekshmi-sobhitha
SHARE

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ശോഭിത ധൂലിപാലയും ഐശ്വര്യ ലക്ഷ്മിയും. പൊന്നിയിൻ സെൽവന്‍ പ്രമോഷൻ പരിപാടികൾക്കിടയിലും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ചില രസകരമായ നിമിഷങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

എന്നാല്‍ ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് വൈറലായി. ‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, 'ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്' എന്നെല്ലാമാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം.

പൊന്നിയിൻ സെല്‍വനിൽ പൂങ്കുഴലി എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA