‘അപ്പൻ’ സിനിമയിലെ ഷീല എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ നടിയാണ് രാധിക രാധാകൃഷ്ണൻ. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. നീതു തോമസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാരിയിൽ അതീവസുന്ദരിയായി രാധിക പ്രത്യക്ഷപ്പെടുന്നു.

രാധികയുടെ ആദ്യ ചിത്രമാണ് ‘അപ്പൻ’. ഓഡിഷൻ വഴിയാണ് രാധിക ഈ സിനിമയിലെത്തുന്നത്. ‘അപ്പൻ’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് രാധിക പറയുന്നിതങ്ങനെ:

‘‘ഓഡിഷനിലൂടെയാണ് അപ്പന്റെ ഭാഗമായത്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ ഓഡിഷന് വരൂ എന്നൊരു മെസ്സേജ് എനിക്ക് വന്നു. അത് ഫേക്ക് ആണെന്നാണ് ഞാൻ കരുതിയത്. അത്‌കൊണ്ട് ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പിന്നെ താൽപര്യമുണ്ടെങ്കിൽ പറയൂ എന്ന് വീണ്ടും മെസ്സേജ് വന്നു. അപ്പോൾ പോയി നോക്കാം എന്ന് കരുതി. ആദ്യം ഓഡിഷൻ ചെയ്തപ്പോൾ എന്നെ സെലക്റ്റ് ചെയ്തില്ല.

സംവിധായകൻ മജു ചേട്ടൻ നാഗവല്ലി എന്നോ മറ്റോ ആണ് എന്റെ പേര് എഴുതി വച്ചത്. കാരണം ഞാൻ കാണിക്കുന്നതെല്ലാം ഡാൻസിന്റെ ഭാവപ്രകടനമായിരുന്നു. അഭിനയത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടേ ഇല്ല. ഞാൻ ഇതുവരെ ആരുടേയും അഭിനയം നിരീക്ഷിച്ചിട്ടില്ല. ഓഡിഷന് പോയിട്ട് കിട്ടാതെ വന്നപ്പോൾ എനിക്ക് വിഷമം ഒന്നും ഇല്ലായിരുന്നു. കാരണം ഞാൻ അന്ന് അത് ആഗ്രഹിച്ചു പോയതല്ല.’’
ആർജെ ആയാണ് രാധികയുടെ കരിയർ തുടങ്ങുന്നത്. അതിനുശേഷം ടിവിയിൽ അവതാരകയായി. നൃത്ത കലാകാരി കൂടിയാണ് രാധിക. ശാസ്ത്രീയമായും നൃത്തം അഭ്യസിച്ചിട്ടുണ്ട്.
മുഷിഞ്ഞ നൈറ്റി ആദ്യം എടുത്തുതരും: അപ്പനിലെ ഷീല അഭിമുഖം
പാലക്കാട് ആണ് സ്വദേശം. ഭർത്താവ് അജയ് സത്യൻ ഗായകനാണ്.