മാലി ദ്വീപിൽ നിന്നുള്ള ഗ്ലാമർ വിഡിയോ പങ്കുവച്ച് നടി പ്രിയ വാരിയർ. ബിക്കിനി അണിഞ്ഞ് അതീവ ഗ്ലാമറസ്സായി മാലിദ്വീപിൽ ചുറ്റിത്തിരിയുന്ന പ്രിയയെ വിഡിയോയിൽ കാണാം. സിനിമയിൽ നിന്നും അൽപം ഇടവേള എടുത്ത താരം ഇപ്പോൾ അവധി ആഘോഷിക്കുകയാണ്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം പ്രിയ അഭിനയിച്ചു കഴിഞ്ഞു. ത്രി മങ്കീസ്, യാരിയാൻ 2, ലവ് ഹാക്കേഴ്സ് എന്നിവയാണ് നടിയുടെ ഹിന്ദി റിലീസുകൾ.
രജിഷ വിജയനൊപ്പം അഭിനയിക്കുന്ന ‘കൊള്ള’യാണ് റിലീസിനൊരുങ്ങുന്ന അടുത്ത മലയാള ചിത്രം.