ADVERTISEMENT

ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചകൾക്കു വഴി വച്ചിരിക്കുന്നത്. കാറിനുള്ളില്‍ നിന്നുള്ള ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തില്‍ രണ്ടു കൈകള്‍ ചേർത്തുപിടിച്ചിരിക്കുന്നു. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇതോടെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകൾ സജീവമായി. അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം അഭിനയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മാളവിക. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. ഇതോടെ താരപുത്രി അധികം വൈകാതെ സിനിമയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3 ലക്ഷം ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വിഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT