Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ഗെറ്റപ്പിൽ നസ്രിയയ്ക്കൊപ്പം ഫഹദ്

fahad-nazriya-latest

ഫഹദ്–നസ്രിയ താരദമ്പതികൾ എന്നും മലയാളിപ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയിയൽ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. അങ്ങനെയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദിന്റെ പുതിയ ഗെറ്റപ്പിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു. ഇതേ ഗെറ്റപ്പിൽ നസ്രിയയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

nazriya-meghna

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഫഹദ് ഫാസിലിന്റെ ഈ ലുക്ക് എന്നാണ് കേള്‍ക്കുന്നത്.

പ്രേക്ഷകരുടെ മുന്നിൽ ജനപ്രീതിയുടെ ഉയർന്ന ഗ്രാഫിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിവാഹ പ്രഖ്യാപനവുമായി നസ്രിയ സിനിമയിൽ നിന്നു പിൻമാറിയത്. മലയാള സിനിമയിൽ ഏറെക്കാലത്തിനു ശേഷം യുവനടിമാരിൽ ശക്തമായ സാന്നിധ്യമായി നസ്രിയ മാറുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴായിരുന്നു പിൻമാറൽ.

fahad-nazriya

ഫേസ്ബുക്കിൽ ഇപ്പോഴും ആരാധകരുടെ പ്രിയതാരം നസ്രിയ തന്നെയാണ്. എഴുപത് ലക്ഷം ലൈക്സ് ആണ് നസ്രിയയുടെ ഫേസ്ബുക്ക് പേജിനുള്ളത്.

fahad-nazriya
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.