Activate your premium subscription today
തരുണ് മൂര്ത്തിയുടെ സംവിധാനത്തില് മോഹന്ലാല് നായകനായി എത്തിയ തുടരും സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുമ്പോൾ വിഡിയോ കോളിൽ എത്തി മോഹൻലാൽ. സിനിമ കണ്ടിറങ്ങിയ സംവിധായകൻ തരുൺ മൂർത്തിയുടെ ഫോണിലേക്കാണ് മോഹൻലാൽ വിളിച്ചത്. ചുറ്റും കൂടി നിന്ന ആരാധകരും മോഹൻലാലിനെ ആശംസ അറിയിച്ചു. സിനിമയുടെ മേക്കിങ്ങും
‘തുടരും’ സിനിമയ്ക്കു ഗംഭീര പ്രതികരണം ലഭിച്ചതോടെ ഓൺലൈൻ ബുക്കിങ് സൈറ്റ് ആയ ബുക്ക്മൈഷോയിൽ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റൊഴിയുന്നത്. ഒരു മണിക്കൂറിൽ ആറായിരം ടിക്കറ്റുകൾ പൊയ്ക്കൊണ്ടിരുന്നിടത്ത് ആദ്യ ഷോ കഴിഞ്ഞതോടെ മുപ്പത്തയ്യായിരമായി മാറി. റിലീസിനുശേഷം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന
യൂട്യൂബറായ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടി ഉഷ ഹസീന. മാനസിക പ്രശ്നമുള്ള ഒരാളാണെന്ന തോന്നലിലാണ് ഇയാൾക്കെതിരെ മുമ്പ് പ്രതികരിക്കാതിരുന്നതെന്നും എന്നാൽ മലയാള സിനിമയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടത് ഒരുതരത്തിലും
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ്
ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ. ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ലൈറ്റ്സ്ഓൺ ക്രിയേഷൻസ് ആണ് ഫോട്ടോഗ്രാഫർ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ
‘തുടരും’ സിനിമ തിയറ്ററുകളിലെത്തുമ്പോൾ മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ ഇർഷാദ് അലി. ‘ഇരുപതാം നൂറ്റാണ്ട്’ സിനിമ കാണാന് പോയപ്പോള് ആദ്യമായി മോഹന്ലാലിനെ ദൂരെ നിന്നു കണ്ടതുമുതൽ ഇന്നു 'തുടരും' സിനിമ വരെ മോഹന്ലാലിനൊപ്പമുള്ള ബന്ധം ഇർഷാദ് ഓർത്തെടുക്കുന്നു. ഇർഷാദിന്റെ വാക്കുകൾ:
‘തുടരും’ സിനിമ ഉണ്ടാകാനിടയായ കഥ പറഞ്ഞ് തിരക്കഥാകൃത്തായ കെ.ആർ. സുനിൽ. രഞ്ജിത്ത് രജപുത്ര, മോഹന്ലാല്, ആന്റണി പെരുമ്പാവൂര് എന്നീ മൂന്ന് പേരോടാണ് സിനിമയുടെ കഥ ആദ്യം പറഞ്ഞതെന്നും പിന്നീടുള്ള തരുണിന്റെ വരവും എഴുത്തിലെ ഇടപെടലും തിരക്കഥയ്ക്ക് വീറ് കൂട്ടിയെന്നും സുനിൽ പറയുന്നു കെ.ആർ. സുനിലിന്റെ വാക്കുകൾ:
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലർ എത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്സ് നിലനിര്ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയിലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന
കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച എൻ. രാമചന്ദ്രന്റെ മകൾ ആരതിയെ വിമർശിക്കുന്നവർക്കു മാപ്പില്ലെന്ന് നടി മഞ്ജുവാണി ഭാഗ്യരത്നം. ഈ വിമർശിക്കുന്നവർ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ എന്നൊന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ എന്ന് മഞ്ജുവാണി ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആരതിയെ
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും 'സർക്കീട്ട്' എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാനെ’ പരിഹസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാം. ‘എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു’ എന്നായിരുന്നു ശ്രീറാം ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ ശ്രീറാമിനെതിരെ വലിയ രീതിയിൽ വിമർശനവുമുണ്ടായി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്
പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് അർച്ചന കവി. നാട്ടിൽ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കായിട്ടാണ് വീട് നിർമിച്ചതെന്ന് അർച്ചന കവി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചൽ നടന്നത്. വീടുനിർമാണത്തിന് എത്തിയ അതിഥി തൊഴിലാളികൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
ജമ്മുകശ്മീരിലെ പഹല്ഗാമിലുണ്ടായ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി മങ്ങാട്ട് നീരാഞ്ജനത്തില് എന്.രാമചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് നടൻ ശങ്കർ ഇന്ദുചൂഡൻ. ‘നേര്’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ശങ്കർ ഇന്ദുചൂഡന്റെ അമ്മാവനാണ് എൻ.രാമചന്ദ്രൻ. രാമചന്ദ്രൻ നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ വേണ്ടപ്പെട്ട, എല്ലാ പരിപാടികൾക്കും സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു എന്ന് ശങ്കർ ഇന്ദുചൂഡൻ പറയുന്നു. അച്ഛൻ വെടിയേറ്റ് പിടഞ്ഞുമരിക്കുമ്പോൾ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി ദുരന്തമുഖത്ത് പകച്ചുനിന്നുപോയ രാമചന്ദ്രന്റെ മകൾ ആരതിയെപ്പറ്റി പറയുമ്പോൾ ദുഃഖം ഉള്ളിലൊതുക്കുകയാണ് ശങ്കർ. തങ്ങൾക്ക് സംഭവിച്ച നഷ്ടം നികത്താൻ കഴിയാത്തതാണെന്നും ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കുന്നു എന്നും മനോരമ ഓൺലൈനിനോട് പ്രതികരിക്കവേ ശങ്കർ ഇന്ദുചൂഡൻ പറഞ്ഞു.
നടി നിമിഷ സജയന്റെ സഹോദരി നീതു സജയൻ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരി നീതു സജയന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അടുത്തിടെയാണ് നിമിഷ സജയൻ കൊച്ചിയിൽ ആശിച്ച വീട് സ്വന്തമാക്കിയത്. അതിനു പിന്നാലെ സഹോദരിയുടെ വിവാഹം താരകുടുംബത്തിന് ഇരട്ടി മധുരമായി. കാർത്തിക്ക് ശിവശങ്കർ എന്നാണ് സഹോദരിയുടെ വരന്റെ പേര്. സഹോദരിയും ഭർത്താവുമൊത്തുള്ള ചിത്രങ്ങളോടൊപ്പം എന്റെ ഹൃദയം സന്തോഷത്താൽ പുഞ്ചിരിക്കുകയാണ് എന്നാണ് നിമിഷ കുറിച്ചത്.
കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർഥിന്റെയും സ്വകാര്യ വിശേഷങ്ങൾ പങ്കുവച്ച് ആലപ്പി അഷറഫ്. ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു വളരാൻ കല്യാണിയേയും സിദ്ധാർഥിനെയും പ്രിയദർശനും ലിസിയും ചേർന്ന് ചെറുപ്പത്തിൽ കുറച്ചുകാലം ഒരു അനാഥാലയത്തിൽ താമസിപ്പിച്ചിരുന്നതായി ആലപ്പി അഷറഫ് വെളിപ്പെടുത്തി. കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ യാഥാർഥ്യവും അഷറഫ് പങ്കുവച്ചു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ.
കൊച്ചി ∙ ഷൈൻ ടോം ചാക്കോയിൽ നിന്ന് ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ച് തനിക്കും മോശം അനുഭവം നേരിടേണ്ടിവന്നതായി പുതുമുഖ നടിയുടെ വെളിപ്പെടുത്തൽ. നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
മോഹൻലാലും ശോഭനയും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഹിറ്റ് ജോഡികളാണ്. ഇരുവരും ചേർന്ന് അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ. നൂറിലേറെ നായികമാർക്കൊപ്പം അഭിനയിച്ചിട്ടുള്ള മോഹൻലാൽ അവരിൽ തന്റെ ഏറ്റവും പ്രിയപ്പെട്ടത് ശോഭനയെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി വേഷമിട്ട ശോഭനയ്ക്കു ഇപ്പോഴും മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ആദ്യ സിനിമയുടെ ആവേശവും. ഇരുവരും ചേർന്ന് ഇതുവരെ അഭിനയിച്ചത് 55 സിനിമകൾ. തരുൺ മൂർത്തിയുടെ തുടരും സിനിമയിലൂടെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുകയാണ്. സിനിമയുടെ വരവറിയിച്ചുകൊണ്ടുള്ള ടീസറിൽ ഒരു വിന്റേജ് മോഹൻലാൽ-ശോഭന ഫീൽ ഒളിഞ്ഞു കിടപ്പുണ്ട്. മലയാളത്തിന്റെ ഹിറ്റ് ജോഡിക്ക് തുടർച്ചയുണ്ടാകുമ്പോൾ ഇരുവരും ചേർന്ന് അന്വശരമാക്കിയ ചില നിത്യഹരിത സിനിമകളിലൂടെ ഒരു സഞ്ചാരം.
ജമ്മു കശ്മീരിലെ പഹല്ഗാമില് നടന്ന ഭീകരാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ, മഞ്ജു വാരിയർ, പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ. ഭീകരാക്രമണത്തിന് ഇരയായവരെയോര്ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന് അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന് കഴിയില്ലെന്നും മോഹന്ലാല് പ്രതികരിച്ചു. ദുരിതബാധിതരായ കുടുംബങ്ങള് ഇപ്പോള് അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്പ്പിക്കാന് പോലും പ്രയാസമാണ്. പഹല്ഗാമില് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്ക്ക് നീതി ലഭ്യമാക്കാന് ഞങ്ങളുടെ സായുധ സേനയില് പൂര്ണ വിശ്വാസമര്പ്പിക്കുന്നു എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
ഇന്ത്യയിലെ ജനങ്ങൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് നടനും സംവിധായകനുമായ മേജർ രവി. നമ്മുടെ നാട്ടിൽ വർഗീയ കലാപം ഇളക്കിവിടാനാണ് ഇപ്പോൾ മതപരമായ ചില ഡയലോഗുകൾ തീവ്രവാദികൾ പറഞ്ഞിരിക്കുന്നത്. കീർത്തിചക്ര എന്ന സിനിമയിൽ വസ്ത്രമുരിഞ്ഞു നോക്കി മതം കണ്ടുപിടിക്കുന്നത് കാണിച്ചിരുന്നു
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നു വെളിപ്പെടുത്തി നടി പവിത്ര ലക്ഷ്മി. തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് പല ഊഹാപോഹങ്ങളും തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണെന്നും നടി വ്യക്തമാക്കി. ‘‘എന്റെ ശാരീരിക
പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി നടി മാലാ പാർവതി അധപതിച്ചുവെന്ന് സംവിധായകന് ആലപ്പി അഷ്റഫ്. ഷൈൻ ടോം ചാക്കോ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി മാലാ പാർവതിക്കെതിരെ നടത്തിയ രൂക്ഷമായ വിമർശനം അതിനൊരുദാഹരണം മാത്രമാണെന്നും സിനിമയിൽ വന്നതിനുശേഷം നിലപാടുകൾ മാറ്റിവച്ച് നിലനിൽപ്പിനു വേണ്ടിയാണ് ഇവർ
ജമ്മു കശ്മീരിലെ പഹല്ഗാമില് നടന്ന ഭീകരാക്രമണം തന്റെ ഹൃദയം തകർത്തുവെന്ന് നടന് ഉണ്ണി മുകുന്ദന്. മനുഷ്യത്വത്തിന് നേര്ക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്റെ ഹിംസയാണ് നടന്നതെന്നും ഉണ്ണി മുകുന്ദന് കുറിച്ചു. ‘‘ഹൃദയം തകര്ന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്ഗാമിലെ
കൊച്ചി∙ നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം തുറന്നു സമ്മതിച്ചെന്ന് ഫെഫ്ക. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇക്കാര്യം അറിയിച്ചത്. ഒരവസരം കൂടി വേണമെന്ന് ഷൈൻ ടോം ചാക്കോ അഭ്യർഥിച്ചുവെന്നും എന്നാൽ പെരുമാറ്റ ദൂഷ്യമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഷൈനെ അറിയിച്ചെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സൂത്രവാക്യം സിനിമാ സെറ്റിൽ നടന്ന സംഭവത്തിൽ ഐ.സി റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ക്ഷേത്രത്തിലെത്തിയ താരം പൊന്നിൻ കുടം വച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവും താരം സന്ദർശിച്ചു. ത്രികാലപൂജ, നെയ്വിളക്ക്, പുഷ്പാഞ്ജലി അടക്കം
‘മഹാഭാരതം’ സിനിമയാക്കുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതത്തിലെ കഥകൾ തന്നെ എന്നും ആകർഷിച്ചിരുന്നുവെന്നും ‘മഹാഭാരതം’ സിനിമയാക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ സ്വപ്നമെന്നും ആമിർഖാൻ പറയുന്നു. ‘മഹാഭാരതം’ ഒരു സിനിമയായി ചെയ്തു തീർക്കാൻ കഴിയില്ല, അതുകൊണ്ട് പല സിനിമകൾ
Results 1-25 of 10023