Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിചിത്രകഥയുമായി ഞങ്ങൾ വരുന്നു; മോഹൻലാൽ

beyo

മോഹൻലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 1971 ബിയോണ്ട് ബോർഡേർസ് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറുമെല്ലാം പ്രേക്ഷകരിൽ വലിയ ആവേശം നിറച്ചുകഴിഞ്ഞു. സിനിമയുടെ വിശേഷങ്ങളുമായി മോഹൻലാലും മേജർ രവിയും ഛായാഗ്രാഹകൻ സുജിത് വാസുദേവും ഫെയ്സ്ബുക്ക് ലൈവിൽ എത്തുകയുണ്ടായി.

‘മേജർ രവിയും ഞാനും ഒന്നിച്ച മറ്റുസിനിമകളിൽ നിന്നും ഏറെ വിഭിന്നമായ സിനിമയാണ് 1971 ബിയോണ്ട് ബോർഡേർസ്. മേയ്ക്കിങിലും സിനിമയുടെ പ്രമേയത്തിലും ഈ വ്യത്യാസം നിങ്ങൾക്ക് കാണാനാകും. യഥാർഥത്തിൽ നടന്ന കഥകളും ഫിക്ഷൻ എലമെന്റുകളും ചേർത്തൊരുക്കിയ സിനിയമാണിത്. അതിലെ പല കഥാപാത്രങ്ങളും യഥാർഥത്തിൽ ഉണ്ടായിരുന്നതാണ്. വളരെ വിചിത്രമായൊരു കഥയായിരിക്കും ഈ സിനിമയുടേത്.’–മോഹൻലാൽ പറഞ്ഞു.

‘1971ൽ ജീവിച്ചിരുന്ന ജീവിതത്തിൽ നിങ്ങളാരും കാണാൻ ഇടയില്ലാത്ത കഥാപാത്രങ്ങളെയാകും ഈ ചിത്രത്തിലൂടെ പരിയചപ്പെടുക. അവർ തമ്മിലുള്ള ബന്ധം, ശത്രുവും ശത്രുവും തമ്മിലുള്ള ബന്ധം. ഇതൊക്കെയാകും ഈ ചിത്രം. പരസ്പരം സ്നേഹിക്കുക എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ പകരുന്നത്.– മേജർ രവി പറഞ്ഞു.