Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിച്ചി ഇനി മോഹൻലാലിന്റെ നായിക

reshma-lal

‘‘ഞാൻ വലിയ മോഹൻലാൽ ഫാനാണ്, ഇപ്പോൾ പുലിമുരുകനാ ക്രെയ്സ്.’’ അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടി രേഷ്മ രാജൻ വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു. രേഷ്മ രാജന്റെ വാക്കുകൾ പൊന്നായി എന്ന് തന്നെ പറയാം. ലാൽജോസ്–മോഹൻലാൽ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ഇനി ലിച്ചിയായിട്ടല്ല വ്യത്യസ്ത ഗെറ്റപ്പിൽ രേഷ്മയെത്തും.

‘‘എല്ലാവരും കാത്തിരുന്ന സിനിമയാണ് ലാൽജോസ് – ലാലേട്ടൻ ടീമിന്റേത്. ഞാൻ വളരെ ത്രിൽഡ് ആണ് ലാലേട്ടനൊപ്പം അത്തരമൊരു സിനിമയിൽ തന്നെ നായികയാകാൻ കഴിയുന്നതിൽ. അങ്കമാലി ഡയറീസിന് ശേഷം നിറയെ ഓഫറുകൾ വന്നിരുന്നു. ഏറ്റവും എക്സൈറ്റഡ് ആയത് ഈ ഓഫർ വന്നപ്പോൾ തന്നെ. ’’ രേഷ്മ വനിത ഓൺലൈനോട് പറഞ്ഞു.

മോഹന്‍ലാല്‍ അധ്യാപകന്റെ റോളിലെത്തുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. നഴ്‌സിംഗ് പഠനം കഴിഞ്ഞ് എറണാകുളം രാജഗിരി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ സേവനമനുഷ്ഠിക്കവേയാണ് രേഷ്മയ്ക്ക് ആദ്യമായി സിനിമയിലേക്ക് ഓഫര്‍ വന്നത്.

രേഷ്മ രാജൻ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖം വായിക്കാം

Your Rating: