Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം കഴിക്കേണ്ടെന്ന് ആലോചിക്കാറുണ്ട്; അനുശ്രീ

anusree

പ്രണയവും ജീവിത വിശേഷങ്ങളും വിവാഹ സ്വപ്നവും വനിതയുമായി പങ്കുവയ്‌ക്കുകയാണ് നടി അനുശ്രീ. ‘റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനിൽ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകൾ വരുമായിരുന്നു. അതിൽ പ്രണയ ലേഖനങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് ഫെയ്സ്ബുക് മെസഞ്ചറിൽ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കിൽ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലർ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാർക്കും ഇവർ അയയ്ക്കുന്നുണ്ടാകും.’

Anusree | തേപ്പുകാരിയാണോ? അനുശ്രീയോടു ചോദിക്കാം | Vanitha Covershoot

‘വിവാഹവും  പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോൾ ഉപേക്ഷിച്ചു പോകാനാണെങ്കിൽ പിന്നെ പ്രണയവും  വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാൽ പണ്ടെനിക്ക്  ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോൾ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ല.’

‘ഇപ്പോഴത്തെ ഓരോ വാർത്തകൾ കേൾക്കുമ്പോൾ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാർത്ത വരുമ്പോഴേ ആളുകൾ പറയാൻ തുടങ്ങും, ഉടനെ ഡിവോഴ്സ് വാർത്ത കേൾക്കാമെന്ന്. കല്യാണം കഴിച്ചില്ലെങ്കിൽ കഴിച്ചില്ലെന്നേ ഉള്ളൂ. എന്റെ ഈ നിൽപ് കണ്ട് വീട്ടുകാർ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു, ഇപ്പോൾ വീട് കല്യാണ ഒരുക്കത്തിലാണ്. ജൂൺ 12ന് ചേട്ടൻ അനൂപിന്റെയും ആതിരയുടെയും കല്യാണമാണ്. നാത്തൂൻ പോരിനുള്ള തയാറെടുപ്പിലാണ് ഞാൻ.-അനുശ്രീ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ