Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ‘ഐ’യുടെ റെക്കോർഡ് തകർത്ത് ബാഹുബലി 2

i-baahubali2

കേരളത്തിൽ ഏറ്റവും കൂടുതൽ പണം വാരുന്ന അന്യഭാഷ ചിത്രമെന്ന റെക്കോർഡ് ഇനി ബാഹുബലി 2 വിന് സ്വന്തം. ശങ്കർ–വിക്രം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഐ സിനിമയുടെ റെക്കോർഡ് ആണ് ബാഹുബലി 2 തകർത്തത്. 17 കോടിയായിരുന്നു കേരളത്തിൽ നിന്ന് മാത്രമുള്ള ഐയുടെ കലക്ഷൻ.

വെറും നാല് ദിവസം കൊണ്ടാണ് ഈ റെക്കോർഡ് ബാഹുബലി 2 തകർത്തത്. നാലുദിവസം കൊണ്ട് ബാഹുബലി 2 വാരിക്കൂട്ടിയത് 19.7 കോടി രൂപ. 

കേരളത്തിൽ ആദ്യദിനം ചിത്രം വാരിയത് 5.45 കോടി (വെള്ളിയാഴ്ച), ശനിയാഴ്ച–5.10 കോടി, ഞായറാഴ്ച–5.25 കോടി.ആകെ മൂന്നുദിവസത്തെ കലക്ഷൻ–15.80 കോടി. മെയ് ഒന്നിനും അവധിയായതിനാൽ കലക്ഷനിൽ കുറവുണ്ടായില്ല.