Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണം ജോജുവും മാർട്ടിനും; നായിക മഞ്ജു വാരിയർ

manju-joju-martin

ചാര്‍ലി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിർമിക്കുന്ന സിനിമയില്‍ മഞ്ജു വാരിയർ നായിക. സിനിമയുടെ പൂജ ഇന്ന് നടന്നു. മ​ഞ്ജുവിനൊപ്പം പുതുമുഖങ്ങളായ കുട്ടികളായിരിക്കും മറ്റുപ്രധാനവേഷത്തിെലത്തുക.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്ന പ്രവീണ്‍ സി ജോസഫ് ആണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥ നവീന്‍ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്.