Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജന്റെ പിറന്നാളിന് പിഷാരടിയുടെ കിടിലൻ സമ്മാനം; വിഡിയോ

dharmajan-pisharadi

മലയാളസിനിമയിലും ടെലിവിഷനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവർ ഉറ്റചങ്ങാതിമാരാണ്.

പരിപാടികളിലായാലും പൊതുചടങ്ങുകളിലായാലും അങ്ങോട്ടും ഇങ്ങോട്ടും രസകരമായ കൗണ്ടറുകൾ പറഞ്ഞാകും പ്രേക്ഷകരെ കയ്യിലെടുക്കുക. ആ സൗഹൃദത്തിന്റെ ഭാഗമായി പിഷാരടി ഒരു ഗംഭീര വിഡിയോ പുറത്തിറക്കുകയുണ്ടായി. ധർമജന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്.

‘എന്നേക്കാൾ എത്രയോ വയസ്സ് മൂത്തതാണ് ധർമജൻ, എന്നാലും ഒരിക്കൽ പോലും "ചേട്ടാ "എന്ന് വിളിക്കുവാൻ ആവശ്യപ്പെട്ടിട്ടില്ല !!! അതാണ് സൗഹൃദം 

പിറന്നാൾ ആശംസകൾ.’ പിഷാരടി വിഡിയോയുടെ അടിക്കുറിപ്പായി പറയുന്നു.

പതനിഞ്ച് വർഷത്തെ ഇരുവരുടെയും സൗഹൃദം 1 മിനിട്ട് 45 സെക്കൻഡ് വിഡിയോയിലൂടെ പിഷാരടി പ്രേക്ഷകര്‍ക്കായി പങ്കുവക്കുന്നു.