Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് കാടത്തം; രഞ്ജിനി ഹരിദാസ്

ranjini

പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രഞ്ജിനി ഹരിസാദ്. ഫെയ്സ്ബുക്കിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

യൂത്ത് കോൺഗ്രസിന്റേത് ഭീകരവും കാടത്തവുമായ നടപടിയാണെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. മൃഗത്തെ ഇവർ പൊതു സ്ഥലത്ത് അറക്കുന്ന വിഡിയോയും നടി ഫെയ്സ്ബുക്കിൽ ഷെയര്‍ ചെയ്തു.

ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, പി.എ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം, മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി മാടിനെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ്  കേസെടുത്തത്. കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.