Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നര’ കലക്കി; ജയറാമിനെ അഭിനന്ദിച്ച് അജിത്ത്

jayaram-ajith

തെന്നിന്ത്യയിൽ സാൾട് ആൻഡ് പെപ്പർ ലുക്ക് തരംഗമാകുന്നത് ‘തല’ അജിത്തിലൂടെയാണ്. സിനിമയിലായാലും ജീവിതത്തിലായാലും അജിത്തിന് ഇഷ്ടം ഈ നര തന്നെ. അജിത്തിന്റെ ഈ ട്രെൻഡ് പിന്തുടർന്ന് പിന്നീട് മറ്റുതാരങ്ങളും ഇത് ഏറ്റെടുത്തു. 

മലയാളത്തിൽ നടൻ ജയറാമും ഇപ്പോൾ സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് നടപ്പ്. പുതിയ ചിത്രം അച്ചായൻസിലും നടൻ ഇതേ ഗെറ്റപ്പിലെത്തി പ്രേക്ഷകശ്രദ്ധനേടി. ജയറാമിന്റെ ഈ ലുക്ക് സാക്ഷാൽ അജിത്തിനും ഏറെ ഇഷ്ടപ്പെട്ടെന്ന് വാർത്ത. ഇതിൽ അഭിനന്ദിച്ച് ജയറാമിന്റെ ഫോണിൽ അജിത്ത് മെേസജ് അയച്ചെന്നും വാർത്തയുണ്ട്.

അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ജയറാമിന്റെ ഈ ‘നര’ലുക്ക് അജിത്തിനെ കാണിക്കുന്നത്. ഏകൻ, പരമസിവൻ എന്നീ ചിത്രങ്ങളിൽ അജിത്തും ജയറാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

അജിത്ത് ആകട്ടെ പുതിയ ചിത്രമായ വിവേകത്തിലും നരച്ച ഗെറ്റപ്പിലാണ് എത്തുന്നത്.