Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തില്‍ നിന്നൊരു ഹൊറർത്രില്ലർ; ‘ഇ’ ടീസർ കാണാം

e-movie-teaser

ഗൗതമി കേന്ദ്രകഥാപാത്രമായെത്തുന്ന 'ഇ' എന്ന ഹൊറർ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രന്‍ ആണ് സംവിധാനം.

E The Movie: Official Teaser

രാഹുൽ രാജിന്റെ സംഗീതമാണ് ടീസറിനെ വേറിട്ടുനിര്‍ത്തുന്നത്. ഒരു ഹൊറർ ത്രില്ലറിന്റെ മൂഡിലേക്ക് പ്രേക്ഷകനെ കൊണ്ടുവരാനും രാഹുലിന് സാധിച്ചിട്ടുണ്ട്.

അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 

14 വർഷങ്ങൾക്കുശേഷം ഗൗതമി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 11ന് ‘ഇ’ തിയറ്ററുകളിലെത്തും.