Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസർ ബോർഡ് ഇടപെട്ടു; ടിയാൻ റിലീസ് നീട്ടി

tiyaan

പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ടിയാൻ സിനിമയുടെ റിലീസ് നീട്ടി.  ഈദ് റിലീസ് ആയി ജൂൺ 29നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. 

എന്നാൽ ഈ ദിവസം ചിത്രം തിയറ്ററുകളിലെത്തില്ലെന്ന് നടൻ പൃഥ്വിരാജ് അറിയിച്ചു. സെൻസർ ബോർഡുമായുള്ള ചില പ്രശ്നങ്ങൾ കാരണമാണ് റിലീസ് നീട്ടുന്നതെന്ന് നടൻ പറഞ്ഞു. പുതിയ തിയതി തീരുമാനിച്ചാൽ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൃഥ്വിയ്ക്കും ഇന്ദ്രനും പുറമെ മുരളി ഗോപി, പത്മപ്രിയ,  ഷൈന്‍ ടോം, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രജിത്തിനെ നായകനാക്കി േനരത്തെ കാഞ്ചി എന്ന ചിത്രമൊരുക്കിയ ആളാണ് കൃഷ്ണകുമാർ. 

ഗാനങ്ങള്‍ ഗോപി സുന്ദര്‍. ഹൈദരാബാദ്, മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളാണ് ലൊക്കേഷൻ. 2015 കുംഭമേളയില്‍ നാസികില്‍ ടിയാന്റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സതീഷ് കുറുപ്പാണ് ടിയാന് ക്യാമറ ചലിപ്പിക്കുന്നത്.  റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.