Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾക്ക് നടുവിൽ താരസംഘടന അമ്മയുടെ യോഗം ഇന്ന്

amma-meeting

നടിയെ ആക്രമിച്ച കേസും തന്നെ ബ്ളാക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്നുള്ള നടൻ ദിലീപിന്റെ പരാതിയുമുണ്ടാക്കിയ വിവാദങ്ങൾക്കിടെ ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മ ഇന്ന് യോഗംചേരും. കൊച്ചിയിൽ ഇന്ന് വൈകീട്ട് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവിനും നാളത്തെ ജനറൽ ബോഡി യോഗത്തിനുംശേഷം ഭാരവാഹികൾ മാധ്യമങ്ങളെ കാണും. ഇന്നത്തെ യോഗത്തിൽ നടൻ ദിലീപും പങ്കെടുക്കും. 

നടി ആക്രമിക്കപ്പെട്ട കേസോ നടൻ ദിലീപിനെ ബ്ളാക്മെയിൽ ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളോ അമ്മയുടെ അജൻഡയിലില്ല. ഈവിഷയം ചർച്ചചെയ്യണമെന്ന് സംഘടനയിൽ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. മാത്രമല്ല ഇപ്പോഴത്തെ ആരോപണങ്ങൾ എല്ലാം വ്യക്തിപരമായിമാത്രമെ സംഘടന കാണുന്നുമുള്ളു. എന്നാൽ ദിലീപ്കൂടി അംഗമായ ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽതന്നെ വിഷയം ചർച്ചയ്ക്കുവരും.

സംഘടനയിൽപ്പെട്ടവർ ആരോപണപ്രത്യാരോപണങ്ങൾ നടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ കവിഞ്ഞ് നാളത്തെ വാർത്താസമ്മേളനത്തിൽ അമ്മയുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രതികരണങ്ങളും ഉണ്ടാകാനിടയില്ല. 

മലയാളസിനിമയിലെ വനിതാസംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവ് അംഗങ്ങളും അമ്മയുടെ യോഗത്തിൽ പങ്കെടുക്കും. എന്നാൽ അമ്മയ്ക്കുള്ളിൽനിൽക്കുകയും വിമൻ ഇൻ സിനിമ കലക്ടീവീന്റെ പേരിൽ ഇപ്പോഴത്തെ വിവാദങ്ങളിൽ അഭിപ്രായം പറയുകയും ചെയ്യുന്നതിൽ അമ്മയ്ക്കുള്ളിൽ ചിലർക്ക് അമർഷവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.