പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ പ്രോജക്ട് പ്രഖ്യാപിച്ചു. അൻവർ റഷീദ്–ഫഹദ് ഫാസിൽ ചിത്രം. സിനിമയുടെ പേര് ട്രാൻസ് എന്നാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്.
ഫഹദ് ഫാസിൽ, സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ.
വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം– ജാക്സൺ വിജയൻ, കലാസംവിധാനം–അജയൻ ചാലശേരി.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 28 ന് ട്രാന്‍സ് പുറത്തിറങ്ങും.