Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിപ്പിൽ ദിലീപ്; രാമലീല ടീസർ

ramaleela-movie

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രാമലീലയുടെ ടീസർ പുറത്തിറങ്ങി. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമ നവാഗതനായ അരുൺഗോപിയാണ് സംവിധാനം ചെയ്യുന്നത്. 

ലയൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഏറെക്കാലമായി ദിലീപ് ആരാധകർ കാത്തിരിക്കുന്ന ഒരു വേഷം കൂടിയായിരിക്കും ഈ സിനിമയിലേത്. ചിത്രത്തിന്റെ ടീസറും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.

പ്രയാഗ മാർട്ടിൻ ആണ് നായിക. സിനിമയിൽ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. ദിലീപ് എംഎൽഎ ആയി എത്തുന്നു.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. ബി. കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദർ സംഗീതം.