Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജും ഇന്ദ്രജിത്തും: ടിയാന് വൻ വരവേൽപ്

tiyaan

താര സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാൻ തീയറ്ററുകളിലെത്തി. വൻ വരവേൽപ്പാണ് ചിത്രത്തിന് ആരാധകരും സിനിമാ പ്രേമികളും നൽകുന്നത്. പൃഥ്വിയുടെയും ഇന്ദ്രജിത്തിന്റെയും തീവ്രമായ അഭിനയ മുഹൂർത്തങ്ങള്‍ നിരവധി സിനിമകളിലൂടെ നമ്മൾ കണ്ടതാണ്. ടിയാന്റെ ടീസറും പോസ്റ്ററും കണ്ടുകഴിഞ്ഞപ്പോൾ പ്രതീക്ഷിക്കുന്നതും ഇരുവരിൽ നിന്നും ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളാണ്. 

ശക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ടിയാന്‍ മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.  മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയന്‍ കൃഷ്ണകുമാറാണ് സംവിധാനം. ടിയാന്‍റെ ആദ്യ ടീസര്‍ പുറത്ത് വന്നത് മുതല്‍ വലിയ പ്രതീക്ഷയിലായിരുന്നു. ചലച്ചിത്ര പ്രേമികള്‍ 

ഹൈദരബാദ്, മുംബൈ, പൂനെ, ബദ്രിനാഥ് എന്നിലിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സമകാലിന രാഷ്ട്രീയ സാഹചര്യങ്ങള്‍ പശ്ചാതലമാക്കിയാണ് സിനിമ കഥ പറയുന്നത്. ഏറെ പുതുമ നിറഞ്ഞ ഗെറ്റപ്പിലാണ് മുരളി ഗോപി ചിത്രത്തിലെത്തുന്നത്. പത്മപ്രിയ, അനന്യ, പാരീസ് ലക്ഷമി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നു. ഗോപി സുന്ദറാണ് സംഗീതം. ഛായാഗ്രഹണം സതീഷ് കുറുപ്പ്. ഹനീഷ് മുഹമ്മദാണ് നിര്‍മ്മാണം 

ടിയാന്റെ പ്രേക്ഷക പ്രതികരണം അറിയാം...

tiyan-movie-review