Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകർ ഏറ്റെടുത്ത് ആസിഫ് അലിയുടെ സൺഡേ ഹോളിഡേ

sunday-holiday-review

ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രം സൺഡേ ഹോളിഡേ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

യുവാക്കളെയും കുടുംബപ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം പൂർണമായും ഒരു എന്റർടെയ്നാണ്. റിലീസ് ചെയ്ത് നാല്ദിവസം കൊണ്ട് ചിത്രം 3.47 കോടി രൂപ വാരിയിരുന്നു.

'ബൈസൈക്കിള്‍ തീവ്സ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജിസ് ജോയി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 'സണ്‍ഡേ ഹോളിഡേ'. മാക്ട്രോ പിക്ചേഴ്സിന്റെ ബാനറില്‍ ഷീന്‍ ഹെലന്‍ നിര്‍മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി നായികയാകുന്നു. 

ഉണ്ണി മുകുന്ദനായി ശ്രീനിവാസനും നാക്കുട്ടിയായി സിദ്ധിഖും ഡോക്ടര്‍ ശ്രീധന്യയായി ആശാശരത്തും വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധര്‍മജന്‍, ഭഗത് മാനുവല്‍, നിര്‍മല്‍, സുധീകര്‍ കരമന, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.