Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്‍ഡേ ഹോളിഡേ; ടിക്കറ്റ് നല്‍കാന്‍ താരങ്ങള്‍ എത്തി

apran

മലയാള മനോരമയുടെ ഓണ്‍ ലൈന്‍ ഡീല്‍ സൈറ്റായ എന്റെ ഡീൽ നല്‍കുന്ന 1 രൂപയുടെ സണ്‍ഡേ ഹോളിഡേ ടിക്കറ്റ്, വിന്നേഴ്സിന് നല്‍കാന്‍ സിനിമയിലെ താരങ്ങളെത്തി. കൊച്ചിയിലെ ലക്കി വിന്നറായ മിഥുര ആർ ന് കഴിഞ്ഞ ദിവസം പത്മ തീയേറ്ററില്‍ വച്ച് അപര്‍ണ്ണ ബാലമുരളി ടിക്കറ്റ് നല്‍കി. 

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആസിഫ് അലിയും അപര്‍ണ്ണ ബാലമുരളിയും ചേര്‍ന്ന് തിങ്കളാഴ്ച കോഴിക്കോടിലെ ലക്കി വിന്നറായ ബാസിത് കെ. യ്ക്ക്  സുരഭി മാളില്‍ വച്ച് ആദ്യ ഡീല്‍ ടിക്കറ്റ് നല്‍കിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജിസ് ജോയും എത്തിയിരുന്നു. 

തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് എന്റെ ഡീൽ ഡോട്ട് കോം, 1 രൂപയ്ക്ക് സണ്‍ഡേ ഹോളിഡേ ടിക്കറ്റ് നല്‍കിയത്. ഡീല്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഡീല്‍ വൗച്ചര്‍ വാങ്ങിയത്. സിനിമയും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാക്ട്രോ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

apran-1

ഏറ്റവും പുതിയ ചിത്രങ്ങളുടെ ടിക്കറ്റ് 1 രൂപയ്ക്ക്  എന്റെ ഡീൽ നല്‍കാറുണ്ട്. ഏറ്റവും കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ ഡീലുകള്‍ നല്‍കുന്ന എന്റെ ഡീലിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്റെ ഡീൽ സൈറ്റിൽ ലോഗിന്‍ ചെയ്താല്‍ എല്ലാദിവസവും മികച്ച ഡീലുകള്‍ നേടാം. കൂടാതെ മലയാള മനോരമയുടെ രണ്ടാം പേജില്‍ വിശദവിവരങ്ങള്‍ ഉണ്ടാകും. ഫുഡ്, ഹെല്‍ത്ത്, ആയുര്‍വേദ, മൊബൈലുകള്‍, ബ്യൂട്ടി കെയര്‍, ട്രാവല്‍ തുടങ്ങിയവയില്‍ ദിവസവും ഡീലുകളുണ്ടാകും.