Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ റെക്കോർഡുകൾ പിഴുതെറിയട്ടെ; ശ്രീശാന്തിന് ആശംസകളുമായി സേവാഗ്

sewag

ശ്രീശാന്ത് നായകനായി എത്തി ചിത്രം ടീം ഫൈവിന് ആശംസകൾ നേർന്ന് ക്രിക്കറ്റ് സൂപ്പർ താരം വിരേന്ദർ സേവാഗ്. ശ്രീശാന്തിനും ടീം ഫൈവിന്റെ അണിയറപ്രവർത്തകർക്കും എല്ലാ ആശംസകളും നേരുന്നുവെന്നും ബോക്സ്ഓഫീസിൽ ശ്രീ റെക്കോർഡുകൾ സൃഷ്ടിക്കട്ടെയെന്നും സേവാഗ് പറഞ്ഞു.

ശ്രീശാന്ത് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു സേവാഗിന്റെ പ്രതികരണം. 

തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗൽറാണിയാണ് ടീം ഫൈവിലെ നായിക. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തി.

ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. ചിത്രത്തില്‍ പേളി മാണിയും പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്.