Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ദുൽക്കറിന്റെ മാലാഖ

dulquer-amaal-baby.jpg.image.784.410

പിറന്നാൾ ദിനത്തില്‍ ആരാധകർക്ക് ഇരട്ടിസന്തോഷവുമായി ദുൽക്കർ. മകൾ മറിയം അമീറ സൽമാന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചു. ഭാര്യ അമലയുടെ കൈകളിൽ ചേർന്നിരിക്കുന്ന മറിയത്തെ ചിത്രത്തിൽ കാണാം. 

മെയ് അഞ്ചിനാണ് ദുൽക്കറിനും അമാലുവിനും പെൺകുഞ്ഞ് ജനിക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വർഗത്തിൽ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകൾ’ ചെറുചിരിയിൽ, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്നേഹം നിറഞ്ഞു നിന്നു. ‘ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മകൾ. അമാലിന്റെ കുഞ്ഞുവേർഷൻ. അച്ഛനായാൽ ഏതൊരാളും മാറും. ചിന്തയിൽ, സ്വഭാവത്തിൽ. ആ മാറ്റം എനിക്കുമുണ്ടായി.’ ദുൽഖര്‍ മകളെക്കുറിച്ച് പറയുന്നു.

ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്. ദുൽക്കർ മലയാളസിനിമയിലെ മുൻനിര യുവനടന്മാരിൽ മുൻപന്തിയിലാണ്. മാത്രമല്ല യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരവും ദുൽക്കർ തന്നെ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കമുള്ള പല പുരസ്കാരങ്ങളും ദുൽക്കർ ഇതിനോടകം നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.