Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫിന്റെ അനിയൻ നായകൻ; ഹണി ബീ 2.5 ട്രെയിലര്‍

honee-bee-2-5

ആസിഫ് അലിയുടെ അനുജന്‍ അഷ്‌കര്‍ അലി നായകനായി എത്തുന്ന ചിത്രം ഹണി ബീ 2.5വിന്റെ ട്രെയിലര്‍ ഇറങ്ങി. ലിജോ മോളാണ് ചിത്രത്തിലെ നായിക. ഭാവന, ലാല്‍, ഹരിശ്രീ അശോകന്‍, ശ്രീനിവാസന്‍, ബാബു രാജ് ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഷൈജു അന്തിക്കാടാണ് സംവിധാനം, നിർമാണം ലാല്‍.

Honey Bee 2.5 Official Trailer

ഹണി ബീ 2 എന്ന സിനിമയുടെ ലൊക്കേഷനിൽ അഭിനയ മോഹം കൊണ്ട് ചാൻസ് ചോദിച്ചു വരുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.   ഒരേ ലൊക്കേഷനില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രണ്ടു സിനിമകള്‍ എന്ന അപൂര്‍വ്വത ഹണീ ബീ 2.5 ന് അവകാശപ്പെടാം.