Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കജോൾ മലയാളത്തിലേയ്ക്ക്

kajol കജോളിനൊപ്പം, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺപോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ്.

അമിതാഭ് ബച്ചനും ഐശ്വര്യ റായിയ്ക്കും ഹൃതിക്കിനും പുറകെ കജോളും മലയാളത്തിലേയ്ക്ക്. ധനുഷ് നായകനായ വിഐപി ടു വിലൂടെ തമിഴകത്ത് തിരിച്ചുവരവെത്തിയ താരം മലയാളത്തിലെത്തുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. ജോയ് ആലുക്കാസ് ഗ്രൂപ്പിന് വേണ്ടിയാണ് മലയാളത്തിലേക്കുള്ള താരസുന്ദരിയുടെ വരവ്. ആഗോള റീട്ടെയിൽ ജ്വല്ലറി ശ്യംഖലയായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി കജോൾ ദേവഗണിനെ തിരഞ്ഞെടുത്തു. 

ഇന്ത്യൻ സിനിമയിലെ താരറാണിയും ആരാധകരുടെ പ്രിയതാരവുമായ കാജോൾ ദേവഗൺ ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകും. ‘ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കജോൾ ദേവഗൺ’. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. 

വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സ്വതസിദ്ധമായ അഭിനയത്തികവുകൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രതിഭയാണ് അവർ. അവരുടെ ആകർഷണീയതയും മറ്റ് എല്ലാ ഗുണങ്ങളും ഞങ്ങളുടെ ബ്രാൻഡിന്റെ പ്രതിച്ഛായ വർധിപ്പിക്കും, ഇനിയുള്ള വർഷങ്ങളിൽ ജോയ് ആലുക്കാസിന്റെ മുഖചിത്രമായി അവർ മാറും എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. –ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. 

ഏറ്റവും അധികം തവണ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുള്ള കജോൾ ദേവഗണിന് മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളും വേറിട്ട അഭിനയശൈലിയും മറ്റു നായികമാരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നു. ലോകത്തിന്റെ ആഭരണമാകുക എന്ന ലക്ഷ്യത്തിലൂന്നി വിശാലമായ പുതിയ വ്യാപാര മേഖലകളിലേക്ക് പ്രവേശിക്കുന്ന ജോയ് ആലുക്കാസിന്റെ സമഗ്രമായ വികസന പദ്ധതികളിൽ ബ്രാൻഡ് അംബാസഡറാകാൻ കജോളുമായി ധാരണയിലെത്തിയിട്ടുണ്ട്.

ഏറെ കാലമായി ജോയ് ആലുക്കാസ് ബ്രാൻഡ് ആഭരണങ്ങളുടെ ഒരു ആരാധികയാണ് ഞാൻ, ജോയ്ആലുക്കാസ് എന്ന വ്യക്തിയുടെ വിജയം വളരെ പ്രചോദനമേകുന്നതാണ്, ലോകത്തിലെ ഏറ്റവും ജനപ്രിയ ജ്വല്ലറിയുടെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ് ഞാൻ.- കജോൾ പറഞ്ഞു.

ഇന്ത്യ, യുഎഇ, യുകെ‌, യുഎസ് എ, കാനഡ, സിംഗപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹറിൻ, കുവൈറ്റ് തുടങ്ങി 12 രാജ്യങ്ങളിലായി 140 ഷോറൂമുകളുള്ള ആഗോള റീട്ടെയിൽ ജ്വല്ലറി ശൃംഖലയാണ് ജോയ് ആലുക്കാസ,്. കാജോൾ ദേവഗൺ വേഷമിടുന്ന ജോയ് ആലുക്കാസ് പരസ്യ ചിത്രങ്ങൾ അണിയറയിൽ തയാറായിവരുന്നു. ഗ്രൂപ്പിന്റെ വിപുലമായ മാധ്യമ ശ്യംഖലകളിലൂടെ വൻ തോതിലുള്ള പരസ്യ പ്രചരണങ്ങൾ ആരംഭിക്കും.

ഉയർന്ന മൂല്യബോധവും അഭിനിവേശവും കൈമുതലായുള്ള വ്യക്തികളായി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത് ശ്രേഷ്ഠമായ ഒന്നാണ്. കാജോളിനെ ഞങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നു ഒപ്പം സുദീർഘ ബന്ധമായി അത് നിലനിൽക്കട്ടെ എന്നും ആശംസിക്കുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.