Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവ് മോഹൻലാല്‍ ബംഗലൂരുവിൽ

pranav-aadhi-jeethu

പ്രണവ് മോഹന്‍ലാൽ ആദ്യമായി നായകനാകുന്ന ‘ആദി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ആരംഭിച്ച ആദ്യ ഷെ‍ഡ്യൂൾ പൂർത്തിയായി. രണ്ടാം ഘട്ടം ബംഗലൂരുവിലാണ്.

ആദി എന്ന ചിത്രത്തെ റിവെഞ്ച് ത്രില്ലർ, സസ്പെൻസ് ത്രില്ലർ എന്നീ വിഭാഗങ്ങളിലൊന്നും ഉൾപ്പെടുത്താനാകില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എെന്റർടെയ്നറാണ് ചിത്രം. ജീത്തു ജോസഫ് പറയുന്നു.

ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. എല്ലാവരുടേതും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രണവിന്റെ നായികയാര് എന്നു പറയാനാകില്ല. ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നൽകിയത്. ആദി. ഈ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാനാകില്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോൾ ഒന്നും പറയാനാകില്ല. 

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിനിമയിൽ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി, ടോണി ലൂക് എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്. ചിത്രം പൂർണമായും ഇന്ത്യയിൽ തന്നെയാണ് ചിത്രീകരിക്കുന്നത്.