Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിപാടിന്റെ പുസ്തകം: പ്രേക്ഷക പ്രതികരണം

velipadinte-pusthakam-teaser

ഓണാഘോഷത്തിന്റെ തിമിർപ്പിലേക്കെത്തിയ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിന് വൻ വരവേൽപ്. ഓണാഘോഷവും ചിത്രത്തിന്റെ റിലീസും ഒരുമിച്ച് ആഘോഷിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും. തീയറ്ററുകളിൽ ഫാൻ ഷോകൾക്കും പിന്നീട് തുടങ്ങേണ്ട സ്ക്രീനിങുകൾക്കും വന്‍ തിരക്കാണ്‌. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവരിൽ നിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ആദ്യമായിട്ടാണ് ലാൽ ജോസ് ഒരു ചിത്രമെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ രണ്ടു വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രത്തിൽ നായിക അന്ന രേഷ്മ രാജനാണ്. 

ഓണം ബക്രീദ് ദിനങ്ങളിലെ ആഘോഷങ്ങളിലൊന്നാകുമോ ഈ ചിത്രമെന്ന് വരും ദിനങ്ങളിൽ അറിയാം. എന്തായാലും ആദ്യ പ്രതികരണങ്ങൾ അണിയറ പ്രവർത്തകർക്ക് ആശ്വാസമാണ്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിർ‌വ്വഹിച്ചത്. ആന്റണി പെരുമ്പാവൂരാണ് നിർമാണം.