Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുള്ളിക്കാരൻ സ്റ്റാറാ: പ്രേക്ഷക പ്രതികരണം

pullikkaran-staara-audience-review

മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ തീയറ്ററുകളിലെത്തി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ലളിതമായൊരു ചിത്രമാണിതെന്നാണ് ആദ്യ പ്രതികരണം. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. 

ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ശ്യാംധറാണ് പുള്ളിക്കാരൻ സ്റ്റാറാസംവിധാനം ചെയ്യുന്നത്. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. എം ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.