Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിന്റെ സോളോ; പ്രേക്ഷക പ്രതികരണം

solo-review-2

റെക്കോർഡ് തിയറ്ററുകളിലാണ് ദുൽക്കർ ചിത്രം സോളോ റിലീസിനെത്തുന്നത്. കേരളത്തിൽ മാത്രം 225 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തുക. മലയാളത്തിൽ ഇത് റെക്കോർഡ് ആണ്. 

ബോളിവുഡില്‍ പ്രമുഖ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രമാണ് "സോളോ". ദുൽക്കർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന 4 ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുക

ഭൂമി, വായു, ജലം, അഗ്നി എന്നിങ്ങനെ നാല് പ്രതിഭാസങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങൾ പ്രണയവും രണ്ട് ചിത്രങ്ങൾ പ്രതികാരവുമാണ് പറയുന്നത്.