Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടപ്പയ്ക്ക് പിറന്നാൾ കേക്കുമായി ജയറാം; വിഡിയോ

satyaraj-jayaram

തമിഴ് താരം സത്യരാജിന് പിറന്നാൾ കേക്കുമായി ജയറാമും ടീമും. പ്രേക്ഷകരുടെ കട്ടപ്പയ്ക്ക് പിറന്നാൾ ആഘോഷം തമിഴ് ചിത്രം പാർട്ടിയുടെ സെറ്റിലായിരുന്നു. വെങ്കട്പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് പാർട്ടി.

അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന സത്യരാജിന് ജന്മദിന ആശംസകൾ നേരാൻ നാസര്‍, വെങ്കട്പ്രഭു, പ്രേംഗി, അരവിന്ദ്, ജയറാം തുടങ്ങിനിരവധിപേർ എത്തിയിരുന്നു. ജയറാം തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.