Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സ്ഓഫീസ് റെക്കോർഡുമായി വില്ലൻ; കലക്ഷന്‍ പുറത്ത്

villain-fdfs

മലയാള സിനിമാ ബോക്സ്ഓഫീസിൽ റെക്കോർഡ് കലക്ഷനുമായി വില്ലൻ. സിനിമയോട് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 4.91 കോടി. ഒരുമലയാളസിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ കൂടിയാണിത്.

253 കേന്ദ്രങ്ങളിൽ റിലീസിനെത്തിയ ചിത്രത്തിന് 1300 പ്രദർശനങ്ങളാണ് ഉണ്ടായിരുന്നത്. 150 ലധികം ഫാൻ ഷോയും അന്‍പതിലധികം സ്പെഷൽ ഷോയും പ്രദർശിപ്പിച്ചു.

റിലീസിന് മുമ്പ് തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കിയ ചിത്രം മോഹന്‍ലാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ വില്ലനി‍ൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.