Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണിൽ അശ്ലീല സന്ദേശം; റീബ ജോണിനെ ശല്യപ്പെടുത്തിയവന് കിട്ടിയ പണി

reeba-john

യുവ നടി റീബ മോണിക്ക ജോണിനെ പിന്തുടർന്ന് ശല്യപ്പെടുത്തിയ ആരാധകനെ ബംഗലൂരു പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു 28 വയസ്സുകാരനായ യുവാവ് റീബയെ പിന്തുടര്‍ന്നിരുന്നത്. 

ബസവനഗുഡിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്ക്‌ളിന്‍ വിസിലിനെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഫ്രാങ്ക്‌ളിന്‍ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നെന്നാണ് റീബയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ 13 വര്‍ഷമായി ബാംഗ്‌ളൂരില്‍ സ്ഥിര താമസക്കാരിയാണ് നടി റീബ.

ഹോസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ റീബ പതിവായി പോകാറുണ്ടായിരുന്നുവെന്നും അപ്പോഴെല്ലാം ഫ്രാങ്ക്‌ളിന്‍ തന്നെ വിടാതെ പിന്തുടരുമായിരുന്നുവെന്നും നടി നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി തവണ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും റീബയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അത് പിന്നീട് അശ്ലീല സന്ദേശങ്ങളായി.

പള്ളിയിൽ വച്ച് ശല്ല്യക്കാരനെ റീബ നേരിട്ട് വിലക്കിയിരുന്നു. രണ്ട് മാസം ശല്യമില്ലാതിരിക്കുകയും അടുത്തിടെ വീണ്ടും മാനസികമായി തളർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ അയയ്ക്കാനും തുടങ്ങി. ഇതോടെയാണ് നടി പൊലീസിൽ പരാതിപ്പെട്ടത്.

താക്കീത് ചെയ്തു വിട്ടയച്ചാല്‍ മതിയെന്ന് റീബയുടെ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഐപിസി സെക്ഷന്‍ 354 ഡി പ്രകാരം ശല്യപ്പെടുത്തും വിധം പിന്തുടര്‍ന്നതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഫ്രാങ്കിളിനെ കോടതിയില്‍ ഹാജരാക്കി. അയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഴവിൽ മനോരമയിൽ മിടുക്കിയെന്ന റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയാണ് റീബ ശ്രദ്ധനേടുന്നത്. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിൽ നിവിന്റെ നായികയിട്ടായിരുന്നു റീബയുടെ അഭിനയ അരങ്ങേറ്റം. നീരജ് മാധവ് നായകനായി എത്തുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയമാണ് റീബയുടെ പുതിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.