മോഹന്‍ലാലിന് ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പുരസ്‌കാര പ്രഖ്യാപനമാണ് പുറത്തുവന്നത്. ജനതാ ഗാരേജിൽ നായക വേഷം കൈകാര്യം ചെയ്ത ജൂനിയര്‍ എന്‍ടിആറാണ് മികച്ച നടന്‍.
ജനതാ ഗാരേജിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ജനതാ ഗാരേജിന്റെ സംവിധായകന്‍ കൊരട്ടാല ശിവയ്ക്ക് ലഭിച്ചു. പെല്ലി ചൂപുലുവാണ് മികച്ച സിനിമ. സതീഷ് വെഗസ്‌ന മികച്ച സംവിധായകനായും റിതു വര്‍മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
തെലുങ്ക് സൂപ്പര്‍താരങ്ങളെപ്പോലും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ജനതാ ഗാരേജില്‍ മോഹൻലാല്‍ കാഴ്ചവച്ചത്. ഇതേത്തുടര്‍ന്ന് ആന്ധ്രയിലും തെലുങ്കാനയിലും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ടായി.