Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിക് അബു–ടൊവിനോ ചിത്രം മായാനദി; ട്രെയിലർ പുറത്ത്

mayanadhi-trailer

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘മായാനദി’യുടെ ട്രെയിലർ പുറത്തിറങ്ങി. അമൽ നീരദിന്റേതാണ് കഥ. ശ്യാം പുഷ്ക്കറും ദിലീഷ് നായരും ചേർന്ന് തിരക്കഥ എഴുതുന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. 

Mayaanadhi Official Trailer 4K | Tovino Thomas | Aishwarya Lakshmi

സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, ഖാലിദ് റഹ്മാൻ(അനുരാഗ കരിക്കിൻവെള്ളം) എന്നിവർക്കൊപ്പം അപർണ ബാലമുരളി, ഉണ്ണിമായ, നിഴൽകൾ രവി, സൗബിൻ സാഹിർ, ഹരിഷ് ഉത്തമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റെക്സ് വിജയന്റേതാണ് സംഗീതം. ഛായാഗ്രഹണം ജയേഷ് മോഹൻ. വസ്ത്രാലങ്കാരം സമീറ സനീഷ്. ഒപിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് അബു തന്നെയാണ് നിർമാണം.