Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിനൊടുവിൽ പ്രണവിന്റെ ആദി ‘ട്രെയിലർ’

aadhi-trailer

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് അൻപത്തിയെട്ട് സെക്കൻഡ് ദൈർഘ്യം. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ചാണ് ട്രെയിലർ അവസാനിക്കുന്നതും. അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതമാണ് ട്രെയിലറിന്റെ മറ്റൊരു ആകർഷണം.

Aadhi Official Trailer | Pranav Mohanlal | Jeethu Joseph | Goodwill Entertainments

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.