Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ത് പ്രൊമോട്ട് ചെയ്താലും തെറി: അജു വർഗീസ്

Actor Aju Varghese

അഭിനയിക്കാത്ത സിനിമയാണെങ്കിൽ പോലും സുഹൃത്തുക്കളുടെ ചിത്രങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന താരമാണ് അജു വർഗീസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമായി അജു എത്താറുമുണ്ട്.

ഇതിനെച്ചൊല്ലി വിമർശനങ്ങളും അജുവിനെ തേടിയെത്താറുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജയസൂര്യ ചിത്രം ആട് 2 വും അജു ഇതേപോലെ പ്രമോട്ട് ചെയ്തിരുന്നു. ആടിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും അതിഥിവേഷത്തിൽ അജു എത്തുന്നുണ്ട്. എന്നാൽ പ്രമോഷൻ അധികമൊന്നും വേണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റുചില ആരാധകർ അജുവിനെതിരെ രംഗത്തെത്തി. കുറച്ചുപേർ ഫെയ്സ്ബുക്ക് പേജിലൂടെ അസഭ്യവർഷവും തുടങ്ങി. അവസാനം അജു തന്നെ വിശദീകരണവുമായി രംഗത്തെത്തി. 

‘ഒപ്പം എന്ന സിനിമ മുതൽ ഞാൻ കാണുന്നതാണ്, ഞാൻ ചെറിയ ഭാഗമായ ഒപ്പം, വില്ലൻ, ഇപ്പോൾ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ !!!’–അജു ഫെയ്സ്ബുക്കിൽ കുറിച്ചു.